പൊന്നാനി നഴ്സിങ്ങ് ഹോമിൽ നിന്നും വാങ്ങിയ മരുന്നിൽ നിന്നും തേളിനെ കണ്ടെത്തി

 


പൊന്നാനി നഴ്സിങ്ങ് ഹോമിൽ നിന്നും വാങ്ങിയ മരുന്നിൽ നിന്നും തേളിനെ കണ്ടെത്തി.

 പൊന്നാനി സ്വദേശി13 വയസ്സായ കുട്ടിയെ ഡോക്ടറെ കാണിക്കാനായി 02/06/2021 ബുധൻ ഉച്ചയോടെ പൊന്നാനി നഴ്സിങ്ങ് ഹോമിൽ പോയിരുന്നു.

ഡോക്ടറെ കാണിച്ച കുറിപ്പടി പ്രകാരം നഴ്‌സിങ്ങ് ഹോമിലെ തന്നെ ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങുകയും, വീട്ടിലെത്തി കുട്ടിക്ക് മരുന്ന് നൽകാനായി കുപ്പി തുറക്കുകയും ചെയ്തപ്പോഴാണ് സിറപ്പിൽ നിന്നും ചത്ത തേളിനെ കണ്ടെത്തിയത്..

 സിറപ്പിൽ നിന്നും തേളിനെ കണ്ടെത്തിയ വിവരം വീട്ടുകാർ നഴ്സിംങ്ങ് ഹോം അധികൃതരെ അറിയിക്കുകയും, ഫാർമസിയിലേക്ക് മരുന്ന് നൽകുന്ന കമ്പനി നൽകിയ മരുന്നാണെന്നും, വിവരം അവരുടെ ശ്രദ്ധയിൽ പെടുത്താമെന്നും നഴ്സിങ് ഹോം അധികൃതർ അറിയിക്കുകയും ചെയ്തതായി വീട്ടുകാർ പറഞ്ഞു...


ശ്രദ്ധിക്കുക.. ഓർക്കുക.

മരുന്ന് വാങ്ങി രോഗികൾക്ക് നൽകുന്നതിന് മുമ്പായി മരുന്നുകൾ വ്യക്തമായി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

(മരുന്നുകളുമായി ബന്ധപ്പെട്ട മുഴുവൻ ഉത്തരവാദിത്തവും മരുന്ന് നിർമ്മാണ കമ്പനിയിൽ നിക്ഷിപ്തമാണ്.)


Post a Comment

0 Comments