Kerala News

 


ചങ്ങനാശ്ശേരി - 

മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്ക് പോയ പൊലീസ് ജീപ്പാണ്തലകുത്തനെ മറിഞ്ഞത് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്ക് അടുത്തുള്ള മാമ്മൂട്ടിലാണ് അപകടം സംഭവിച്ചത്. മൂന്ന് പോലീസുകാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.


ഇന്ന് വൈകീട്ട് ഏകദേശം നാലരമണി യോടെയാണ് സംഭവം നടന്നത് . നിയന്ത്രണം നഷ്ടമായ ജീപ്പ് തലകുത്തനെ മറിയുകയായിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.എസ് ഐ ഉൾപ്പെടെ മൂന്നു പോലീസുകാര്‍ ആണ് പൈലറ്റ് വാഹനത്തില്‍ സഞ്ചരിച്ചിരുന്നത്. നിസ്സാര പരിക്കേറ്റ ഈ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

Post a Comment

0 Comments