ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് CPI(M) സംഘത്തിന് അനുമതിയില്ല

 

ഏർണാകുളം: ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് സി.പി.ഐ.എം എം.പിമാരുടെ സംഘത്തിന് ലക്ഷദ്വീപ് ഭരണകൂടം അനുമതി നിഷേധിച്ചു. 


വി. ശിവദാസൻ, എ.എം. ആരിഫ് തുടങ്ങിയവർക്ക് അനുമതി നിഷേധിച്ചത്.

ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി തേടി സി.പി.ഐ.എം സംഘം അപേക്ഷ നൽകിയിരുന്നു. കോവിഡ് 19 സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന് ദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.


അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് സി.പി.ഐ എം അറിയിച്ചു. ലക്ഷദ്വീപിലെ യഥാർഥ വസ്തുത ജനങ്ങൾ അറിയുമെന്ന് ഭരണകൂടത്തിന് വലിയ തോദിൽ ആശങ്കയുണ്ടെന്ന് എളമരം കരീം എം.പി മാധ്യമങ്ങളോടായി പറഞ്ഞു.

Post a Comment

0 Comments