എനിക്ക് കോവിഡില്ല, കാരണം എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നു- പ്രജ്ഞാസിങ്

 

ഭോപ്പാൽ :-  ഗോമൂത്രത്തിന് Covid മൂലമുണ്ടാകുന്ന ശ്വോസകോശ അണുബാദയെ ചെറുക്കാൻ സാദിക്കും എന്ന് ഭോപ്പാൽ ബി ജെ പി എം പി  പ്രതിഞ്ജ സിങ്ങ് ഠാക്കൂർ . ഞാൻ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് എനിക്ക് ഇത് വരെ കൊറോണ പിടിപെടാത്തത് .


ഇന്ത്യയിൽ ആകെ മാനെ കോവിഡ് ഭാദിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ബി ജെ പി എം പി യുടെ ഈ പരാമർഷം .


താൻ എല്ലാ ദിവസവും പശുവിൻ്റെ മൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കൊറോണ ഇല്ലാത്തതും കൊറോണക്ക് എതിരെയുള്ള ഒരു മരുന്നും തനിക്ക് കഴിക്കേണ്ടി വരില്ലന്നും പാർട്ടി പരിപാടിക്ക് എത്തിയ പ്രതിഞ്ജാ സിംഗ് പറഞ്ഞു .


പശു മൂത്രം എല്ലാ ദിവസവും കുടിക്കുന്നുണ്ടങ്കിൽ കോവിഡ് മൂലമുണ്ടാകുന്ന ശ്യാസഘോഷ അസുഖങ്ങളെ ചെറുക്കുമെന്നും അവർ പറയുന്നു .


കഴിഞ്ഞ വർഷം ഡിസംമ്പറിൽ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇവരെ ഡെൽഹി എയിംസിൽ പ്രവേശിക്കുക ഉണ്ടായി.


ഇവരെ കൂടാതെ മറ്റു ചില ബി ജെ പി നേതാക്കന്മാരും ഗോമൂത്രം കുടിച്ചാൽ കൊറോണ വരില്ലന്നുള്ള പ്രസ്താവന മുമ്പ് നടത്തിയിരുന്നു.


എന്നാൽ ഗോമൂത്രവും, ചാണകവും  കുടിച്ചാൽ കൊറോണ മറും എന്ന രീതി ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടില്ലന്നും ഇത്തരം കാര്യങ്ങൾ ചെയ്താൽ ഒരു പക്ഷേ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സംഭവിച്ചേക്കാം എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

Post a Comment

0 Comments