ടൗട്ടെ ചുഴലിക്കാറ്റ് കേരളം വിട്ടു കനത്ത മഴക്കും കടൽക്ഷോഭത്തിനും ശമനം

 


ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരം വിട്ടു, ഗുജറാത്ത് തീരത്തേയ്ക്ക് . കേരളത്തിൽ 17 വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴയ്ക്കും കടലാക്രമണത്തിനും ശമനം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏർപ്പെടുത്തിയ മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു. കോഴിക്കോട്, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലെ മുന്നറിയിപ്പാണ് പിൻവലിച്ചത്. മൺസൂൺ തുടങ്ങുന്നത് വരെ അന്തരീക്ഷം ശാന്തമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ചുഴലിക്കാറ്റ് ഏറ്റവും അധികം നാശം വിതച്ച വടക്കൻ ജില്ലകളിൽ നിരവധി കുടുംബങ്ങൾ ദുരാതാശ്വാസ കേന്ദ്രങ്ങളിലും ബന്ധുവീട്ടിലും തുടരുകയാണ്.


കാസർകോട് പല ജില്ലയിലും നേരിയ തോതിൽ മഴ തുടരുന്നുണ്ട്. മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും അന്തരീക്ഷം ശാന്തമാണ്. എറണാകുളത്ത് ഇന്ന് രാവിലയോടെ മഴ ശമിച്ചു. കടൽക്ഷോഭം കുറഞ്ഞതോടെ ചെല്ലാനത്തെ വീടുകളിൽ നിന്നും വെള്ളം ഇറങ്ങി.


അതിനിടെ സംസ്ഥാനത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


 തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 3.5 മീറ്റർ മുതൽ 4.5 വരെ ഉയരത്തിൽ തിരയടിക്കാനാണ് സാദ്ധ്യത. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Post a Comment

0 Comments