ഇന്ത്യയിൽ ഇനി ‘പഴയ’ വാട്സാപ്, ഫെയ്സ്ബുക്, ട്വിറ്റർ ലഭിക്കില്ല? ജനം ഭീതിയിൽ, സർക്കാർ കടുത്ത നിലപാടിലേക്ക്

 

ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളുടെ പ്രവര്‍ത്തന രീതി എന്തായാലും അധികം താമസിയാതെ മാറുമെന്ന കാര്യത്തില്‍ സംശയമില്ല എന്നാണ് നിഷ്പക്ഷ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിദേശ സമൂഹ മാധ്യമങ്ങള്‍ ഇന്ത്യയില്‍ നിന്നു കെട്ടുകെട്ടുകയോ സർക്കാർ പറയുന്നത് അനുസരിക്കുകയോ ചെയ്യും. അവ പോകുകയാണെങ്കില്‍ പകരം വന്നേക്കാവുന്ന ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളാകട്ടെ പരിപൂര്‍ണമായി സെന്‍സര്‍ ചെയ്യപ്പെട്ടവയായേക്കാം എന്നാണ് വിലയിരുത്തല്‍.


 വിദേശ സമൂഹ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക എന്നത് അനുദിനം പ്രശ്‌നങ്ങളിലേക്കു നീങ്ങിയേക്കാം. അവയ്‌ക്കെതിരെ എല്ലാത്തരത്തിലുമുള്ള നിയമ പ്രശ്‌നങ്ങളും ഉയരാം. പണമായി നല്‍കേണ്ട കടുത്ത പിഴകളും, അവയുടെ രാജ്യത്തെ അധികാരികള്‍ക്കെതിരെ ക്രിമിനല്‍ നടപടികളും ഉണ്ടായേക്കാമെന്നാണ് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ എക്‌സീക്യൂട്ടീവ് ഡയറക്ടര്‍ അപാര്‍ ഗുപ്ത പറയുന്നത്. 

ഇതിന്റെ ആഘാതം ഉപയോക്താക്കള്‍ക്കും പേടിപ്പെടുത്തുന്നതായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. വിവാദ പോസ്റ്റുകള്‍ ( വിവാദമെന്ന് വ്യാഖ്യാനിക്കാവുന്ന) ഇടുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ വന്നേക്കാമെന്നതാണ് സമൂഹ മാധ്യമങ്ങളുടെ ഉപയോഗം പേടിപ്പിക്കുന്ന ഒന്നാകാന്‍ പോകുകയാണോ എന്ന ഭീതി പരത്തുന്നത്.

Post a Comment

0 Comments