മലപ്പുറം ജില്ലയിലും ബ്ലാക്ക് ഫങ്കസ്

 

മലപ്പുറം : തിരൂർ എയൂർ സ്വദേശിയായ 62 ക്കാരനിൽ ആണ് രോഗം കണ്ടെത്തിയത്. 

അതേസമയം അദ്ദേഹത്തിന് രോഗം മൂർച്ഛിച്ച് സാഹചര്യത്തിൽ ഇയാളുടെ കണ്ണ് നീക്കം ചെയ്യുകയും ചെയ്തു .

നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .


മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗബാധയെ തുടർന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു. അവിടെനിന്ന് നിമോണിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.


തുടർന്ന് വീട്ടിൽ ഇരിക്കെ കാഴ്ചശക്തിയിൽ ചില്ല ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് 

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ബ്ലാക്ക് ഫംഗസിനെ ലക്ഷണമാണ് 

എന്ന് കണ്ടെത്തിയത്.

തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ ചികിത്സാ തേടാൻ ഒരുങ്ങിയെങ്കിലും .

കോവിഡ രോഗബാധ മുമ്പ് സ്ഥിരീകരിച്ച ഒരാൾ ആയതുകൊണ്ടുതന്നെ ഇവിടെ ചികിത്സ നൽകാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ആശുപത്രി അധികൃതർ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു.


തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തിന് അതി ഗുരുതരമായ രീതിയിൽ ബ്ലാക്ക് ഫംഗസ് ഒരു കണ്ണിന് പിടിപെട്ടതായി കണ്ടെത്തിയത്.

തുടർന്ന് ഉടൻ തന്നെ ഒരു കണ്ണ് നീക്കം ചെയ്യുകയായിരുന്നു.

നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഒരു കണ്ണ് നീക്കം ചെയ്ത് ചികിത്സയിൽ തുടരുകയാണ്.

അതേസമയം മറ്റൊരു കണ്ണിനും ബ്ലാക്ക് ഫങ്കസ് ബാധിക്കുമോ എന്ന ആശങ്കയുണ്ട്. എന്നാൽ കൃത്യസമയത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും വീട്ടുകാരുടെ ഇടപെടലും കൊണ്ട് ഒരു കണ്ണിന് മാത്രമാണ് നിലവിൽ രോഗം കണ്ടെത്തിയതും കണ്ണ് നീക്കം ചെയ്തതും.

എന്നാൽ മറ്റ് കണ്ണിനെ ബാധിക്കുമോ എന്ന ആശങ്കയും ഉണ്ടെങ്കിലും ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധസംഘം ഇദ്ദേഹത്തെ പരിശോധിച്ചുവരികയാണ് .

അതോടൊപ്പം തന്നെ മസ്തിഷ്ക്കം ഉൾപ്പടെയുള്ള അവയവങ്ങൾക്ക് ഇത് ബാധിക്കുമോ എന്ന 

ആശങ്കയും നിലവിലുണ്ട്.

എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒരു കണ്ണ് നീക്കം ചെയ്തത് കൊണ്ട് തന്നെ മറ്റു പ്രശ്നങ്ങളൊന്നും ഇല്ല എന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന വിവരം.

മലപ്പുറത്ത് ആദ്യമായാണ് ഒരാൾക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത് .

മറ്റു വിവിധയിടങ്ങളിൽ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും 

മലപ്പുറം ജില്ലയിൽ ഇത് 

ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.

Post a Comment

0 Comments