തൃത്താലയിൽ ഭാര്യ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

 

തൃത്താലയിൽ ഭാര്യ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഭാര്യ അറസ്റ്റിൽ.
● തൃത്താല മലമൽക്കാവിൽ സ്വദേശി പുളിക്കൽ സിദ്ദീഖ്(58) നെ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിലാണ് സിദ്ദീഖിൻ്റെ ഭാര്യ ഫാത്തിമ(45)യെ  തൃത്താല പോലീസ് കസ്റ്റഡിയിൽ എടുത്തത്..

   മരിച്ച വീട്ടിൽ ഷൊർണ്ണൂർ ഡി.വൈ.എസ്.പി പി.സി ഹരിദാസൻ, പാലക്കാട് ഫോറൻസിക് വിഭാഗം തുടങ്ങിയവർ പരിശോധന നടത്തുകയും, അസ്വഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.._

            _ഇന്നലെ നടത്തിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിങ്കളാഴ്ച്ച ഫാത്തിമയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികുറ്റം സമ്മതിച്ചത്.._


Post a Comment

0 Comments