കനത്ത മഴയെ തുടർന്ന് പുതിയ കിണർ രൂപം കൊണ്ടു! അമ്പരന്ന് വീട്ടുകാരും, നാട്ടുകാരും

 

ചങ്ങരംകുളം : - കനത്ത മഴയെ തുടർന്ന് പലയിടത്തും കിണർ ഇടിഞ്ഞ് താഴുന്നത് പതിവാണെങ്കിലും മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മുള്ളംകുന്നിൽ നിമിഷ നേരം കൊണ്ട് രൂപം കൊണ്ട് പുതിയ കിണർ കണ്ട് അമ്പരന്ന് നിൽക്കുകയാണ് നാട്ടുകാരും, വീട്ടുകാരും  എറവക്കാട് സ്വദേശി ബാലൻ മുള്ളംകുന്ന് ഏരിയയിൽ പുതുതായി നിർമിക്കുന്ന വീടിന്റെ കിണറിനോട് ചേർന്നാണ് പുതിയ കിണ'ർ രൂപം കൊണ്ടത് . .

10 അടിയോളം താഴ്ചയയുള്ള കുഴി കിണർ പോലെ വട്ടത്തിലാണ് കാണപെട്ടത്. സമീപത്തുണ്ടായിരുന്ന യുവാക്കൾ വലിയ ശബ്ദം കേട്ട് വീടിന് പുറകിൽ ചെന്ന് നോക്കിയപ്പോഴാണ് അപ്രതീക്ഷിതമായി കിണർ രൂപം കൊണ്ടത് കാണുന്നത് .

Post a Comment

0 Comments