പ്രവാസികൾ ശ്രദ്ധിക്കുക: പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.. 2021 മാർച്ച് 31
കേന്ദ്രസർക്കാരിന്റെ ആദായ നികുതി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 2020 മാർച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധി. കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം സമയം നീട്ടിനൽകുകയായിരുന്നു. മാർച്ച് 31 നുള്ളിൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ ആയിരം രൂപ പിഴ അടയ്ക്കേണ്ടി വരും. അടുത്ത ഘട്ടത്തിൽ പാൻ കാർഡ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു.ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരമാകും പിഴ ഈടാക്കുക. നിയമത്തിലെ 139 AA (2) വകുപ്പ് പ്രകാരം, ജൂലൈ 2017 വരെ പാൻ കാർഡ് എടുത്തിട്ടുള്ള എല്ലാവരും ആധാർ കാർഡുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിക്കാത്തവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ സാധിക്കില്ല.ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു ആധാർ കാർഡ് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതോടെ ഒന്നിലധികം പാൻ കാർഡുകൾ ഉപയോഗിക്കുന്നത് തടയാൻ സാധിക്കും.
എങ്ങനെയാണ് പാൻ കാർഡ് ആധാർകാർഡുമായി ബന്ധിപ്പിക്കേണ്ടത് എന്ന് ഈ വീഡിയോ കണ്ട് മനസ്സിലാക്കുക..
പാൻ കാർഡ് ഓൺലൈനായി ബന്ധിപ്പിക്കുന്നത് എങ്ങനെ? കുറഞ്ഞത് അഞ്ചുമിനിറ്റിൽ ഓൺലൈനായി പൂർത്തിയാക്കാവുന്ന ഒരു പ്രക്രിയ ആണിത്. ഇതിനായി ആദ്യം ആദായനികുതി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ കയറണം. അതിൽ ഇടതുവശത്തെ ക്വിക്ക് ലിങ്ക് സെഷനിൽ നിന്നോ വലതു വശത്ത് മുകളിലായുള്ള പ്രൊഫൈൽ സെറ്റിങ്സിൽ നിന്നോ ”ലിങ്ക് ആധാർ” എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ പേര്, ആധാറിലെ നിങ്ങളുടെ പേര്, ആധാർ നമ്പർ എന്നിവ നൽകിയ ശേഷം “ഐ എഗ്രീ” എന്ന ബട്ടണും ക്ലിക്ക് ചെയ്യുക ഇതോടെ നിങ്ങളുടെ ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കപ്പെടും.
You have to wait 30 seconds.
0 Comments